Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pm Shri

പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നും അ​തി​ന്‍റെ ആ​ത്മാ​വാ​യി ബി​ജെ​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ദേ​ശീ​യ​പാ​ഠ്യ​പ​ദ്ധ​തി (എ​ൻ​ഇ​പി) സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് ഒ​ന്നാ​ണ്. ഒ​രേ​മ​ന​സോ​ടെ, ഒ​രേ ഐ​ഡി​യോ​ള​ജി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഉ​റ​പ്പി​ൽ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന​പ്പു​റം മ​റ്റൊ​ന്നും ഇ​ല്ല. എ​ൻ​ഇ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യി​ലും എ​ൽ​ഡി​എ​ഫ് പ​ങ്കാ​ളി​യാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 100 ശ​ത​മാ​ന​വും ഒ​രു കാ​ഴ്ച​പ്പാ​ടാ​ണു​ള്ള​തെ​ന്നും പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട് വൈ​ബി’​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഗു​രു​ത​ര​മാ​യ പ്ര​ശ്നം നേ​രി​ടു​ക​യാ​ണ്. അ​തു മാ​ഫി​യ ക​ൾ​ച്ച​റ​ൽ പ്ര​തീ​ക​മാ​യി മാ​റി. അ​തി​ന്‍റെ പേ​രാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സ്ത്രീ​ത്വ​ത്തെ മാ​നി​ക്കാ​ത്ത​വി​ധം കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം മാ​റി. സ്ത്രീ​ക​ളെ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളാ​യി കാ​ണു​ന്ന സം​സ്കാ​ര​മാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റേ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് ആ​രാ​യാ​ലും തെ​റ്റാ​ണ്. അ​തു തീ​വ്ര​ത കൂ​ടി​യ​തും കു​റ​ഞ്ഞ​തും എ​ന്ന അ​ള​വൊ​ന്നു​മി​ല്ലെ​ന്നു ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

മു​കേ​ഷ് എം​എ​ൽ​എ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്, തെ​ളി​ഞ്ഞ കു​റ്റ​ത്തി​ന് ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്നാ‍​യി​രു​ന്നു മ​റു​പ​ടി. ആ​ർ​ഷോ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ജാ​തി​അ​ധി​ക്ഷേ​പ പ​രാ​തി​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യ​രു​ത്. ആ​ന​യും ഉ​റു​മ്പും​പോ​ലെ​യാ​ണ് വ്യ​ത്യാ​സം.

ശ​ബ​രി​മ​ല​കേ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തു സി​പി​ഐ​യു​ടെ നി​ല​പാ​ടാ​ണ്. തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് എ​ഡി​ജി​പി മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ​കൂ​ടി​ക്കാ​ഴ്ച​യും മ​ന്ത്രി​യു​ടെ ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തും ഗൗ​ര​വ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Kerala

പി​എം ശ്രീ: ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ച​ത്.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Kerala

പി​എം ശ്രീ​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്. സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഒ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​ർ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​താ​യി മ​ന്ത്രി ശി​വ​ൻ​കു​ട്ടി

 ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​സം​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. രേ​ഖാ മൂ​ല​മ​ല്ല അ​റി​യി​ച്ച​ത്. പി​എം ശ്രീ ​മ​ര​വി​പ്പി​ച്ചു​വെ​ന്ന് കേ​ന്ദ്ര​ത്തോ​ട് വാ​ക്കാ​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ ധർമേന്ദ്ര പ്രധാനുമായുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശിവൻകുട്ടി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പി​എം ശ്രീ​യി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​ശേ​ഷം അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ വ​ന്ന​തി​നു​ശേ​ഷ​മേ ക​ത്ത് ന​ൽ​കൂ എ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ട്രെ​യി​നി​നു​ള്ളി​ൽ ഗ​ണ​ഗീ​തം പാ​ടി​യ​തും അ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ മേ​ഖ​ല റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​ച്ച​തും അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം​ശ്രീ പി​ന്മാ​റ്റം കു​റു​പ്പി​ന്‍റെ ഉ​റ​പ്പു​പോ​ലെ​: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് പി​​​ന്മാ​​​റു​​​മെ​​​ന്നു സി​​​പി​​​എം സി​​​പി​​​ഐ​​​ക്കു ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പ് കു​​​റു​​​പ്പി​​​ന്‍റെ ഉ​​​റ​​​പ്പു​​​പോ​​​ലെ​​​യാ​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

സി​​​പി​​​ഐ​​​യെ ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി വ​​​ല്യേ​​​ട്ട​​​ൻ പ​​​റ​​​ഞ്ഞു പ​​​റ്റി​​​ച്ചു.ഒ​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ പോ​​​ലും ത്രാ​​​ണി​​​യി​​​ല്ലാ​​​തെ സി​​​പി​​​ഐ കീ​​​ഴ​​​ട​​​ങ്ങി. സി​​​പി​​​എ​​​മ്മി​​​നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ച്ചെ​​​ന്നു​​​ള്ള സി​​​പി​​​ഐ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന് ഒ​​​രു ദി​​​വ​​​സ​​​ത്തെ ആ​​​യു​​​സു പോ​​​ലും ല​​​ഭി​​​ച്ചി​​​ല്ല. സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​രും നേ​​​താ​​​ക്ക​​​ളും ദി​​​വ​​​സേ​​​ന സി​​​പി​​​എ​​​മ്മി​​​നോ​​​ടു മാ​​​പ്പു​​​പ​​​റ​​​ഞ്ഞ് കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

എ​​​സ്എ​​​സ്കെ ഫ​​​ണ്ടി​​​ന്‍റെ ആ​​​ദ്യ​​​ഗ​​​ഡു നേ​​​ടി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി അ​​​ടു​​​ത്ത ഗ​​​ഡു നേ​​​ടാ​​​ൻ ഡ​​​ൽ​​​ഹി​​​ക്ക് ച​​​ർ​​​ച്ച​​​യ്ക്ക് പോ​​​കു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം സു​​​ദൃ​​​ഢ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ സ്വ​​​ന്തം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Kerala

പി​എം ശ്രീ: ​കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കാ​ത്ത​ത് മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്തി​ല്ല, നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ത്ത​തി​നാ​ലെ​ന്നു മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ചു കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കു​മെ​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട് ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ഗ​ഡു തു​ക​യും കേ​ര​ള​ത്തി​നു ല​ഭി​ച്ചു.

സി​പി​ഐ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ക​ത്ത​യ​യ്ക്കാ​ത്ത നി​ല​പാ​ടി​ല്‍ സി​പി​ഐ മ​ന്ത്രി​മാ​ര്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ​യി​ല്‍ എ​തി​ര്‍​പ്പ് അ​റി​യി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ത്ത​യ​യ്ക്കു​ന്ന​ത് വൈ​കു​ന്ന​തെ​ന്നാ​ണു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്കു തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. സി​പി​ഐ മ​ന്ത്രി​മാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വീ​ഴ്ച പ​റ്റി; പി​എം ശ്രീ​യി​ൽ ച​ർ​ച്ച​വേ​ണ​മാ​യി​രു​ന്നു : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ സ​ർ​ക്കാ​രി​ന് വീ​ഴ​ച​പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. മ​ന്ത്രി​സ​ഭ പൂ​ർ​ണ​മാ​യ അ​ർ​ത്ഥ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ത്ത​ത് വീ​ഴ്ച​യാ​ണ്. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ന് മു​മ്പ് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ന്നെ വീ​ഴ്‌​ച സ​മ്മ​തി​ച്ച​ത്. വി​ക​സ​ന ച​രി​ത്ര​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ് അ​തി​ദാ​രി​ദ്ര്യ മു​ക്ത പ്ര​ഖ്യാ​പ​നം. പ്ര​തി​പ​ക്ഷ​വും ചി​ല വി​ദ​ഗ്ധ​രും അ​തി​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി.

ന​വം​ബ​ര്‍ ഒ​ന്നി​ന് ന​ട​ന്ന​ത് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​യ​ത്നം അ​തി​ന് പി​ന്നി​ലു​ണ്ട്. വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യ​ല്ല. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

നാ​ല​ര വ​ർ​ഷം മി​ണ്ടാ​തി​രു​ന്ന പ്ര​തി​പ​ക്ഷ​മാ​ണ് ഇ​പ്പോ​ൾ വി​മ​ർ​ശ​ന​വു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. എ​ന്ത് ക​ള​വും പ​റ​യാ​ൻ മ​ടി​യി​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്ന് എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ര്‍​ക്കം ന​ന്നാ​യി പ​ര്യ​വ​സാ​നി​ച്ച​ത് എ​ല്ലാ​വ​ര്‍​ക്കും ന​ല്ല​താ​ണ്. ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഉ​പ​സ​മി​തി എ​ല്ലാ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തും.

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും എം​വി.​ഗോ​വി​ന്ദ​നും ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടു​ത​ലാ​യി പ​റ​യാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ പി​ണ​റാ​യി ഭ​യ​ന്ന​ത് മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ: എം.​ടി. ര​മേ​ശ്

തൃ​ശൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ പി​ണ​റാ​യി ഭ​യ​ന്ന​ത് സി​പി​ഐ​യെ അ​ല്ല, മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ പ​ദ്ധ​തി ന്യാ​യീ​ക​രി​ച്ചെ​ങ്കി​ലും പി​ന്നീ​ടു​ണ്ടാ​യ പി​ന്മാ​റ്റ​ത്തി​ൽ മ​ന്ത്രി​യു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന​റി​യാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം എ​ന്ന​തു വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്. ഇ​തി​ലും വ​ലി​യ വി​ഷ​യ​ങ്ങ​ളി​ലും ഭി​ന്ന​ത​ക​ളി​ലും സ​ർ​ക്കാ​ർ സി​പി​ഐ​യെ മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. മ​ത​ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ ഈ ​പ​ദ്ധ​തി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​വ​രു​ടെ ഇ​ഷ്ട​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

സ​മ​സ്ത, ജ​മാ​അ​ത്തെ ഇ​സ്ലാ​മി, പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്നി​വ​രെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. സ​ർ​ക്കാ​ർ ആ​രെ​യാ​ണ് ഭ​യ​ക്കു​ന്ന​ത്. മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളു​ടെ മു​ന്നി​ൽ സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കു​ക​യാ​ണ്. ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

എ​ൻ​ഇ​പി​യി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കാ​ണാ​ത്ത എ​ന്തു പ്ര​ശ്ന​മാ​ണ് ഉ​പ​സ​മി​തി കാ​ണാ​ൻ പോ​കു​ന്ന​ത്. സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഒ​പ്പി​ട്ട ധാ​ര​ണ മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ അ​ത് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണ്. ഒ​പ്പി​ട്ട​ശേ​ഷം എ​ന്തി​നാ​ണു പി​ന്നോ​ട്ടു​പോ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യ വാ​ർ​ത്ത​ക​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​നു പി​റ​കി​ലെ​ന്നും എം.​ടി. ര​മേ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പി​എം​ശ്രീ​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നി​ല്ല; സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നി​ച്ചു പോ​കു​മെ​ന്ന് എം.​എ. ബേ​ബി


‌‌ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നി​ല്ലെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. എ​ന്തെ​ല്ലാം ശ​രി​യാ​ണ് തെ​റ്റാ​ണു എ​ന്ന​തി​ൽ പ്ര​സ​ക്തി​യി​ല്ല. ഇ​പ്പോ​ൾ ഒ​രു ഉ​പ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​മെ​ന്നും പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ശോ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​കാ​ശ് ബാ​ബു ഉ​ത്ത​മ​നാ​യ സു​ഹൃ​ത്താ​ണ്. ഇ​നി കേ​ര​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കും. മാ​ധ്യ​മ​ങ്ങ​ൾ കു​രു​ക്കു​ന്ന ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ അ​തു​പോ​ലെ മി​ടു​ക്കോ​ടെ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും.

തെ​റ്റ്‌ പ​റ്റു​ന്ന​ത് മാ​നു​ഷി​ക​വും, ക്ഷ​മി​ക്കു​ന്ന​ത് ദൈ​വി​ക​വും എ​ന്നാ​ണെ​ല്ലോ. പ്ര​കാ​ശ് ബാ​ബു​വി​ന് തെ​റ്റു പ​റ്റി എ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും നി​ങ്ങ​ൾ ചോ​ദി​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ എ​നി​ക്കും പി​ശ​ക് സം​ഭ​വി​ക്കാ​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.

പ്ര​കാ​ശ് ബാ​ബു​വും ഞാ​നും ഒ​രേ ജി​ല്ല​ക്കാ​ര​നാ​ണെ​ന്നും ഞ​ങ്ങ​ൾ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും സി​പി​എ​മ്മും സി​പി​ഐ​യും ഉ​ത്ത​മ സ​ഖാ​ക്ക​ളാ​യി ഒ​ന്നി​ച്ചു പോ​കു​മെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ​യി​ൽ നി​ന്നു പി​ന്മാ​റി​യാ​ൽ കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​രും: മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

കാ​സ​ർ​ഗോ​ഡ്: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്ന് കേ​ര​ളം പി​ന്മാ​റു​ന്ന​ത് സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. കാ​സ​ർ​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ ത​ക​ർ​ക്കാ​നാ​ണ് ഈ ​പി​ൻ​മാ​റ്റം. ഇ​തു തു​ട​ർ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളെ തേ​ടി​പ്പോ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. പ​ദ്ധ​തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഈ ​ക​രാ​റി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2022-23 കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 1071 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം ന​ൽ​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ൾ സ്മാ​ർ​ട്ട് സ്കൂ​ളു​ക​ൾ ആ​യ​ത്. അ​ത് മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ന്മാ​റി​യാ​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ന് വ​ള​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഭാ​വി ത​ല​മു​റ​യോ​ടു​ള്ള വ​ഞ്ച​ന: വി.​മു​ര​ളീ​ധ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്നും പി​​​ൻ​​​മാ​​​റാ​​​നു​​​ള്ള ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വ​​​ങ്ക​​​ത്ത​​​ര​​​മാ​​​യി ഭാ​​​വി ത​​​ല​​​മു​​​റ വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്നു മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യോ​​​ടു​​​ള്ള രാ​​​ഷ്ട്രീ​​​യ വൈ​​​രാ​​​ഗ്യം ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യു​​​ടെ മേ​​​ൽ തീ​​​ർ​​​ക്കു​​​ന്ന ഹീ​​​ന​​​മാ​​​യ രീ​​​തി​​​യാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി മു​​​ന്പ് കം​​​പ്യൂ​​​ട്ട​​​റി​​​നെ എ​​​തി​​​ർ​​​ത്ത​​​തു പോ​​​ലെ​​​യാ​​​ണ് ഈ ​​​നി​​​ല​​​പാ​​​ടും എ​​​ന്ന് മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ 95 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് നി​​​ഷേ​​​ധി​​​ക്കു​​​ന്നു. ഇ​​​ത് ശ​​​രി​​​യാ​​​ണോ എ​​​ന്ന് പൊ​​​തു​​​സ​​​മൂ​​​ഹം ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ൽ നി​ന്നും പി​ൻ​മാ​റാ​നു​ള്ള തീ​രു​മാ​നം ഭാ​വി ത​ല​മു​റ​യോ​ടു​ള്ള വ​ഞ്ച​ന: വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്നും പി​ൻ​മാ​റാ​നു​ള്ള ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ച​രി​ത്ര​പ​ര​മാ​യ വ​ങ്ക​ത്ത​ര​മാ​യി ഭാ​വി ത​ല​മു​റ വി​ല​യി​രു​ത്തു​മെ​ന്നു മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി.​മു​ര​ളീ​ധ​ര​ൻ.

ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം ഭാ​വി​ത​ല​മു​റ​യു​ടെ മേ​ൽ തീ​ർ​ക്കു​ന്ന ഹീ​ന​മാ​യ രീ​തി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്കെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി മു​ന്പ് കം​പ്യൂ​ട്ട​റി​നെ എ​തി​ർ​ത്ത​തു പോ​ലെ​യാ​ണ് ഈ ​നി​ല​പാ​ടും എ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 95 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​രം കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് നി​ഷേ​ധി​ക്കു​ന്നു. ഇ​ത് ശ​രി​യാ​ണോ എ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ൽ നി​ന്ന് പി​ന്മാ​റു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി ആ​ത്മ​ഹ​ത്യാ​പ​രം: കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പി​എം ശ്രീ ​ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. പി​എം ശ്രീ​യി​ൽ അ​പാ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്. എ​ളു​പ്പ​ത്തി​ൽ പി​ന്മാ​റാ​ൻ സം​സ്ഥാ​ന​ത്തി​ന് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ക​പ​ക്ഷീ​യ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. എം​ഒ​യു പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ടി വ​രും. സി​പി​ഐ പി​ണ​ങ്ങി​യെ​ന്ന പേ​രി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ടു​ത്ത് പോ​യി ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പി​ണ​റാ​യി വി​ജ​യ​ന് സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മൂ​ഹ​ത്തോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

National

പി​എം ശ്രീ: ​കാ​ര്യ​ങ്ങ​ൾ ശു​ഭ​പ്ര​തീ​ക്ഷ​യി​ലേ​ക്കെ​ന്ന് ഡി. ​രാ​ജ

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​പ​ദ്ധ​തി ധാ​ര​ണാ​പ​ത്രം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. ശു​ഭ​പ്ര​തീ​ക്ഷ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് രാ​ജ മാ​ധ്യ​മ​ങ്ങ​ളോ‍​ട് പ​റ​ഞ്ഞു.

സി​പി​എ​മ്മും സി​പി​ഐ​യും ഒ​രു​പോ​ലെ ച​ർ​ച്ച ചെ​യ്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​ടെ അ​ട​ക്കം കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും. ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട സ്ഥി​തി​ക്ക് അ​തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും രാ​ജ പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ‌ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്രം പ​ദ്ധ​തി​യി​ൽ‌ നി​ന്ന് പി​ന്മാ​റാ​ൻ‌ വി​സ​മ്മ​തി​ച്ചാ​ൽ അ​പ്പോ​ൾ അ​ക്കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്ന് രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പിഎം ശ്രീ സമവായം: നാലു സിപിഐ മന്ത്രിമാരും സെക്രട്ടേറിയറ്റിൽ, നിർ‌ണായക മന്ത്രിസഭായോഗം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സമവായമായതിനു പിന്നാലെ നിർണായക മന്ത്രിസഭായോഗം ആരംഭിച്ചു. സിപിഐയുടെ നാലു മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിൽ പ്രശ്ന പരിഹാര ഫോർമുലയ്ക്ക് അന്തിമരൂപം നല്കും.

സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയാറായതോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞത്. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയിരുത്താനായി ഉപസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Kerala

പി​എം ശ്രീ​യി​ൽ സി​പി​എം കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന; ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത് അ​യ​ക്കും

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സി​പി​ഐ​യു​ടെ നി​ല​പാ​ടി​ന് സി​പി​എം കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ച​ന.

കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​മെ​ന്ന സ​മ​വാ​യം സി​പി​ഐ​ക്ക് മു​ന്നി​ൽ വ​യ്ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി മു​ന്ന​ണി യോ​ഗ​വും ഉ​ട​ൻ വി​ളി​ക്കും. എ​ന്നാ​ൽ ക​രാ​ർ അ​തേ​പ​ടി തു​ട​രു​മെ​ങ്കി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് മാ​ത്ര​മാ​യി​രി​ക്കും ആ​വ​ശ്യ​പ്പെ​ടു​ക.

ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ടു​ള്ള തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണ്. പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ഉ​ട​ക്ക് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ പു​ന​രാ​ലോ​ച​ന​യെ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​വു​ന്ന​ത്.

അ​തേ​സ​മ​യം, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ബേ​ബി ഡി. ​രാ​ജ​യെ ഫോ​ണി​ൽ വി​ളി​ച്ച​ത്.

ച​ർ​ച്ച​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ച് ദേ​ശീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ക​ത്ത് അ​യ​ച്ച് രാ​ഷ്ട്രീ​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചാ​ൽ സി​പി​ഐ വ​ഴ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

Kerala

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ പി​എം ശ്രീ​ക്കെ​തി​രെ പ്ര​മേ​യം;​ എ​തി​ർ​ത്ത് സി​പി​എ​മ്മും ബി​ജെ​പി​യും

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ പ്ര​മേ​യ​വു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ. പ​ദ്ധ​തി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ്ര​മേ​യം.

സി​പി​ഐ​എ​മ്മും ബി​ജെ​പി​യും പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. സി​പി​ഐ​എ​മ്മി​ന്‍റെ വി​യോ​ജ​ന കു​റി​പ്പി​ൽ സി​പി​ഐ ഒ​പ്പു​വ​ച്ചി​ല്ല. സി​പി​ഐ കൗ​ൺ​സി​ല​ർ കെ.​വി. അ​നി​ത​യാ​ണ് വി​യോ​ജ​ന​കു​റി​പ്പി​ൽ ഒ​പ്പു​വെ​ക്കാ​തെ വി​ട്ടു​നി​ന്ന​ത്.

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പി​എം ശ്രീ ​സം​ബ​ന്ധി​ച്ച പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് 19ഉം ​ബി​ജെ​പി​യ്ക്ക് ഒ​രു കൗ​ൺ​സി​ല​റു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ സി​പി​ഐ​യു​ടെ ഏ​ക കൗ​ൺ​സി​ല​റാ​ണ് അ​നി​ത. സി​പി​ഐ- സി​പി​ഐ​എം പ​ശ്‌​ന​ങ്ങ​ൾ ത​ദ്ദേ​ശ ത​ല​ത്തി​ലും അ​ല​യ​ടി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ സം​ഭ​വം.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് യു​ഡി​എ​സ്എ​ഫി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക വി​ദ്യാ​ഭ്യാ​സ ബ​ന്ദ്. കെ​എ​സ്‌‌‌‌​യു, എം​എ​സ്എ​ഫ് എ​ന്നീ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് സം​യു​ക്ത​മാ​യ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

യൂ​ണി​വേ​ഴ്സി​റ്റി, പൊ​തു​പ​രീ​ക്ഷ​ക​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ​ക്കെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ട​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​സ്എ​ഫി​ന്‍റെ പേ​രി​ൽ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. ഈ ​മാ​സം 31 ന് ​ദേ​ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Leader Page

പി​എം ശ്രീ: ​സ​ർ​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

പി​​​​എം ശ്രീ​​​​യി​​​​ൽ സി​​​​പി​​​​ഐ ഉ​​​​യ​​​​ർ​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധം സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്ക് ത​​​​ള്ളി​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മും സി​​​​പി​​​​ഐ​​​​യും വി​​​​രു​​​​ദ്ധ​​​​ധ്രു​​​​വ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​പോ​​​​ലും തെ​​​​ളി​​​​യു​​​​ന്നി​​​​ല്ല. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​യ​​​​തി​​​​നുശേ​​​​ഷം ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി പി​​​​എം ശ്രീ ​​​​മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു. പി​​​​എം ശ്രീ​​​​യി​​​​ൽ​​നി​​​​ന്നു നി​​​​രു​​​​പാ​​​​ധി​​​​കം പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണ് സി​​​​പി​​​​ഐ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം. അ​​​​തി​​​​ന് അ​​​​വ​​​​രു​​​​ടെ ദേ​​​​ശീ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​മു​​​​ണ്ട്. ഒ​​​​പ്പി​​​​ട്ടു ക​​​​ഴി​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചാ​​​​ൽ​​പോ​​​​ലും ഇ​​​​തി​​​​ൽ​​നി​​​​ന്നു പി​​​​ന്മാ​​​​റാ​​​​ൻ എ​​​​ളു​​​​പ്പ​​​​മ​​​​ല്ല.

അ​​​​പ​​​​മാ​​​​നി​​​​ത​​​​രാ​​​​യി സി​​​​പി​​​​ഐ

സി​​​​പി​​​​ഐ​​​​ക്ക് ഇ​​​​ത് ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​മാ​​​​ണി​​​​പ്പോ​​​​ൾ. മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ര​​​​ണ്ടു ത​​​​വ​​​​ണ വ​​​​രി​​​​ക​​​​യും മാ​​​​റ്റിവ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്ത വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യ്ക്കു മാ​​​​ത്ര​​​​മേ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. റൂ​​​​ൾ​​​​സ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സി​​​​ലെ ഈ ​​​​ത​​​​ത്വം​​ത​​​​ന്നെ ലം​​​​ഘി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല, ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ൾ അ​​​​പ​​​​മാ​​​​നി​​​​ത​​​​രാ​​​​യെ​​​​ന്ന വി​​​​കാ​​​​രം സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​മു​​​​ണ്ട്. ഈ ​​​​മാ​​​​സം 22നു ​​​​ന​​​​ട​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​ൽ പി​​​​എം ശ്രീ ​​​​വി​​​​ഷ​​​​യം സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​യോ ഒ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​ല്ല. ഇ​​​​തി​​​​നും ആ​​​​റു ദി​​​​വ​​​​സം മു​​​​ന്പേ കേ​​​​ര​​​​ളം ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്നു എ​​​​ന്ന കാ​​​​ര്യം സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​രും നേ​​​​തൃ​​​​ത്വ​​​​വും പി​​​​ന്നീ​​​​ടറി​​​​യു​​​​ന്ന​​​​ത് വാ​​​​ർ​​​​ത്താ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ത​​​​ങ്ങ​​​​ളെ തി​​​​ക​​​​ച്ചും ഇ​​​​രു​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ണ്ട​​​​തി​​​​ലൂ​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ കൂ​​​​ട്ടു​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം​​ത​​​​ന്നെ ഇ​​​​ല്ലാ​​​​താ​​​​യെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ പ​​​​ക്ഷം. ഇ​​​​തെ​​​​ന്തു മ​​​​ന്ത്രി​​​​സ​​​​ഭ എ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം ചോ​​​​ദി​​​​ക്കാ​​​​നി​​​​ട​​വ​​​​ന്ന​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ല​​​​ത്ത​​​​ലം ഇ​​​​താ​​​​യി​​​​രു​​​​ന്നു.

സ​​​​മ​​​​യ​​​​മാ​​​​ണ് പ്ര​​​​ശ്നം

കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി​​​​യു​​​​ടെ 69-ാം വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ ശ​​​​നി​​​​യാ​​​​ഴ്ച സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​യി നി​​​​യ​​​​മ​​​​സഭ​​​​യെ മാ​​​​റ്റാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്നു​​ത​​​​ന്നെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സെ​​​​ൻ​​​​ട്രൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത് കേ​​​​ര​​​​ള​​​​ത്തെ അ​​​​തി​​​​തീ​​​​വ്ര​​​​ ദ​​​​രി​​​​ദ്ര​​​​രി​​​​ല്ലാത്ത സം​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്. മ​​​​മ്മൂ​​​​ട്ടി, മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ, ക​​​​മ​​​​ലഹ​​​​ാസ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു താ​​​​ര​​​​പ്പ​​​​കി​​​​ട്ടേ​​​​കും. ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നോ അ​​​​തി​​​​നു മു​​​​ന്പോ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം വ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ. ഇ​​​​ങ്ങ​​​​നെ മു​​​​ന്ന​​​​ണി​​​​യും സ​​​​ർ​​​​ക്കാ​​​​രും അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു നീ​​​​ങ്ങേ​​​​ണ്ട അ​​​​തീ​​​​വ​​​​ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ സ​​​​മ​​​​യ​​​​ത്ത് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​ശ​​​​യ​​​​ഭി​​​​ന്ന​​​​ത സ​​​​ർ​​​​ക്കാ​​​​രി​​​​നെ രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി ക്ഷീ​​​​ണി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്തു​​വ​​​​ന്നു മു​​​​ന്ന​​​​ണി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ത​​​​ദ്ദേ​​​​ശ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​വ​​​​ർ​​​​ക്കു ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യേ​​​​ക്കാം. മു​​​​ന്ന​​​​ണി​​​​ക്കും ക്ഷീ​​​​ണ​​​​മു​​​​ണ്ടാ​​​​കാം.

 കാ​​​​ത്തി​​​​രി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ്

ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പു​​​​റ​​​​ത്തു വ​​​​ര​​​​ണ​​​​മെ​​​​ന്നൊ​​​​ക്കെ ചു​​​​രു​​​​ക്കം ചി​​​​ല പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​പ്പോ​​​​ൾ ഭ​​​​ര​​​​ണ​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ എ​​​​ടു​​​​ത്തുചാ​​​​ടി പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല യു​​​​ഡി​​​​എ​​​​ഫ്. കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണു​​​​ക എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് അ​​​​വ​​​​ർ കൈ​​​​ക്കൊ​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​ത്. സി​​​​പി​​​​ഐ എ​​​​ന്തെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ട്ടെ, പി​​​​ന്നീ​​​​ട് നി​​​​ല​​​​പാ​​​​ട് പ​​​​റ​​​​യാം എ​​​​ന്നാ​​​​ണ​​​​വ​​​​രു​​​​ടെ പ​​​​ക്ഷം. മു​​​​ന്ന​​​​ണി​​​​മാ​​​​റ്റം പോ​​​​ലെ​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ളൊ​​​​ന്നും സി​​​​പി​​​​ഐ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സോ യു​​​​ഡി​​​​എ​​​​ഫോ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ല.അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ പ​​​​ര​​​​മാ​​​​വ​​​​ധി വ​​​​ഷ​​​​ളാ​​​​ക​​​​ട്ടെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് അ​​​​വ​​​​ർ.

എ​​​​ന്നാ​​​​ൽ ബി​​​​ജെ​​​​പി-സി​​​​പി​​​​എം ഡീ​​​​ൽ എ​​​​ന്ന ആ​​​​രോ​​​​പ​​​​ണം കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്നുണ്ട്. നാ​​​​ളു​​​​ക​​​​ളാ​​​​യി പ​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന ബാ​​​​ന്ധ​​​​വ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം എ​​​​ന്നാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. സി​​​​പി​​​​ഐ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും അ​​​​തു​​ത​​​​ന്നെ​​​​യാ​​​​ണ​​​​ല്ലോ. അ​​​​ടു​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ത്ത​​​​രം ചി​​​​ല നീ​​​​ക്കു​​​​പോ​​​​ക്കു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​മു​​​​ണ്ട്.

ബി​​​​ജെ​​​​പി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യെ എ​​​​ബി​​​​വി​​​​പി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ നേ​​​​രി​​​​ട്ടെ​​​​ത്തി അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്ന ചി​​​​ത്രം ക​​​​ണ്ട സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​ർ അ​​​​ന്പ​​​​ര​​​​ന്നു​​പോ​​​​യി​​​​രി​​​​ക്കും. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളും കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ഭി​​​​ന​​​​ന്ദ​​​​നം​​കൊ​​​​ണ്ടു മൂ​​​​ടി. ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​നി​​​​ന്നു വ​​​​രു​​​​ന്ന ഓ​​​​രോ ന​​​​ല്ല വാ​​​​ക്കു​​​​ം കേ​​​​ര​​​​ള​​​​ത്തി​​​​ലെ സി​​​​പി​​​​എ​​​​മ്മി​​​​നെ കു​​​​ത്തി​​നോ​​​​വി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

കേ​​​​ന്ദ്ര ഫ​​​​ണ്ടു​​​​ക​​​​ൾ കേ​​​​ര​​​​ളം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു വ​​​​ൻ​​തോ​​​​തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണ് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഘ​​​​ട​​​​കം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പി​​​​എം ശ്രീ ​​​​മാ​​​​ത്ര​​​​മ​​​​ല്ല കേ​​​​ര​​​​ള​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ത്ത മ​​​​റ്റു കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.

Kerala

പി.എം ശ്രീ: സിപിഎം നയം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​.സി. വേണുഗോപാൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​യ​​​ത്തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്കാ​​​ൻ എ​​​ന്താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്ന് സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

ഈ ​​​സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം അ​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സി​​​ലോ പാ​​​ർ​​​ട്ടി​​​യു​​​ടെ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലോ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ​​​താ​​​ണോ. അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി​​​ട്ടു​​​ള്ള ഈ ​​​ന​​​യ മാ​​​റ്റ​​​ത്തി​​​ന് എ​​​ന്തു കാ​​​ര​​​ണ​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്.

ഇ​​​ത്ര​​​നാ​​​ൾ ഒ​​​പ്പി​​​ടാ​​​തി​​​രു​​​ന്ന​​​താ​​​ണോ, അ​​​തോ കാ​​​ബി​​​ന​​​റ്റി​​​ൽ എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യ​​​താ​​​ണോ ഈ ​​​മാ​​​റ്റ​​​ത്തി​​​ന് വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ന​​​യ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. സി​​​പി​​​ഐ സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​മോ അ​​​തോ മു​​​ഖ്യ​​​മ​​​ന്ത്രി സ്കീ​​​മി​​​ൽ നി​​​ന്ന് പി​​​ന്മാ​​​റു​​​മോ എ​​​ന്നു​​​ള്ള​​​താ​​​ണ് ഇ​​​നി ക​​​ണ്ട​​​റി​​​യേ​​​ണ്ട​​​തെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം: ബി​നോ​യ് വി​ശ്വം

ആലപ്പുഴ: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

പ്ര​ശ്ന​ത്തി​ന് ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ യ​ഥാ​സ​മ​യം അ​റി​യി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്നും സി​പി​ഐ​യു​ടെ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​ത ന​ൽ​കി​യി​ല്ല.

ആ​ല​പ്പു​ഴ ഗ​സ്റ്റ്ഹൗ​സി​ൽ​വ​ച്ചാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​വും പി​ണ​റാ​യി വി​ജ​യ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Kerala

പി​എം ശ്രീ: ​കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് പി​ണ​റാ​യി പ്രൈ​വ​റ്റ് പ്രോ​ജ​ക്ട് ആ​ണെ​ന്ന് ജെ​ബി മേ​ത്ത​ർ

 തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​പി​ഐ​യെ ഉ​റ​ക്കി കി​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ. പി​ണ​റാ​യി പ്രൈ​വ​റ്റ് പ്രൊ​ജ​ക്ട് ആ​ണ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ മ​ഹി​ള കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തും. കാ​സ​ർ​ഗോ​ഡ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ തു​ട​ർ​ച്ച​യാ​യി സ​ർ​ക്കാ​ർ ത​ഴ​യു​ക​യാ​ണ്.

രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ആ​ര് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ഹി​ള കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​രും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​റി​യി​ല്ലെ​ന്നും ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ: ​മു​ഖ്യ​മ​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ചി​ല്ല, ച​ർ​ച്ച​യു​ടെ വാ​തി​ൽ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് ബി​നോ​യ് വി​ശ്വം

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചാ​ൽ സം​സാ​രി​ക്കു​മെ​ന്നും ച​ർ​ച്ച​ക്കു​ള്ള വാ​തി​ൽ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് ആ​യി ത​ന്നെ നി​ല​നി​ൽ​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണ് സി​പി​ഐ​യും സി​പി​എ​മ്മും. ഇ​ന്ന് ചേ​രു​ന്ന സി​പി​ഐ എ​ക്സി​ക്യു​ട്ടീ​വി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും.

സ​മ​വാ​യ നീ​ക്കം ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും ഏ​റ്റ​വും ശ​രി​യാ​യ തീ​രു​മാ​നം യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നും ബി​നോ​യ് വി​ശ്വം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Kerala

പി​എം ശ്രീ: ​നി​ല​പാ​ടു​ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് സി​പി​ഐ, വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

കൊ​ച്ചി: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​പാ​ടു​ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് സി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ർ​ട്ടി സെ​ക്ര​ട്ട​റി പ​റ​യും. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ട്.

ഒ​രു കാ​ര്യ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച ഇ​ല്ലാ​ത്ത വി​ധം മു​ന്നോ​ട്ട് പോ​കു​മെ​ന്നും രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ: ​ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ സ​ജീ​വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​രു​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തു​​​​ന്ന സി​​​​പി​​​​ഐ​​​​യെ അ​​​​നു​​​​ന​​​​യി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു ച​​​​ർ​​​​ച്ച​​​​ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​യി. ധാ​​​​ര​​​​ണ​​​​പ​​​​ത്ര​​​​ത്തി​​​​ലെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ സി​​​​പി​​​​ഐ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സി​​​​പി​​​​എം മു​​​​ന്നോ​​​​ട്ടു വ​​​​ച്ചെ​​​​ങ്കി​​​​ലും സി​​​​പി​​​​ഐ പൂ​​​​ർ​​​​ണ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.


മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെകൂ​​​​ടി സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ഇ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ത​​​​ർ​​​​ക്ക​​​​ത്തി​​​​നു താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സി​​​​പി​​​​എം വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ. മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​​ട് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ശേ​​​​ഷം തു​​​​ട​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു ധാ​​​​ര​​​​ണ.


സി​​​​പി​​​​എം മു​​​​ന്നോ​​​​ട്ടു വ​​​​ച്ചി​​​​ട്ടു​​​​ള്ള ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ചേ​​​​രു​​​​ന്ന സി​​​​പി​​​​ഐ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്താ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ന്തു ന​​​​യ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക. ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ങ്ങ​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്താ​​​​കും അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തു​​​​ക.


ഇ​​​​ട​​​​തു ന​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ച് സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ അ​​​​ജ​​​​ൻ​​​​ഡ എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​യി​​​​ലും ര​​​​ഹ​​​​സ്യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണ് സി​​​​പി​​​​ഐ​​​​ക്ക് ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പു​​​​ള്ള​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​പോ​​​​ലും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​തെ ത​​​​ങ്ങ​​​​ളെ ഇ​​​​രു​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് സി​​​​പി​​​​ഐ​​​​യു​​​​ടെ പ​​​​രാ​​​​തി.


ഏ​​​​തു നി​​​​മി​​​​ഷ​​​​വും പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ധാ​​​​ര​​​​ണ​​​​പ​​​​ത്ര​​​​മെ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം തെ​​​​റ്റാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് സി​​​​പി​​​​ഐ നി​​​​ല​​​​പാ​​​​ട്. ഇ​​​​തി​​​​നാ​​​​ലാ​​​​ണ് ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.


ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കേ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ പ്ര​​​​ധാ​​​​ന ക​​​​ക്ഷി​​​​യാ​​​​യ സി​​​​പി​​​​എ​​​​മ്മും മു​​​​ഖ്യ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ സി​​​​പി​​​​ഐ​​​​യും ഇ​​​​ട​​​​യു​​​​ന്ന​​​​ത് ഏ​​​​റെ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന പേ​​​​ടി​​​​യും ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ണ്ട്.ഇ​​​​തി​​​​നാ​​​​ൽ ഇ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​കാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു ഫോ​​​​ർ​​​​മുല​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും ന​​​​ൽ​​​​കു​​​​ന്നു.

 

ഒ​പ്പി​ട്ട​ിട്ട് എ​തി​ര്‍​ക്കു​ന്ന​തി​ല്‍ എന്തു കാര്യമെന്ന് സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍


കോ​​​ഴി​​​ക്കോ​​​ട്: ന​​​രേ​​​ന്ദ്ര ​മോ​​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഒ​​​പ്പി​​​ട്ട​​​ശേ​​​ഷം ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സന​​​യ​​​ത്തെ ഞ​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും എ​​​തി​​​ര്‍​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് സാം​​​സ്‌​​​കാ​​​രി​​​ക നാ​​​യ​​​ക​​​ര്‍.


സ​​​ര്‍​വ ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍ (എ​​​സ്എ​​​സ്എ) പ​​​ദ്ധ​​​തി​​​യു​​​ടെ പ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ പി​​​എം ശ്രീ​​​യി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ടും​​​പി​​​ടി​​​ത്ത​​​ത്തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​യും നേ​​​രി​​​ടു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭീ​​​ഷ​​​ണി​​​ക്കു​​​ മു​​​ന്നി​​​ല്‍ നാ​​​ണം​​​കെ​​​ട്ട കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​നു ത​​​യാ​​​റാ​​​യ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തി​​​ന്‍റെ ശ​​​വ​​​പ്പെ​​​ട്ടി​​​യി​​​ല്‍ അ​​​വ​​​സാ​​​ന​​​ത്തെ ആ​​​ണി​​​യ​​​ടി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​നു കൂ​​​ട്ടുനി​​​ല്‍​ക്കു​​​ക​​​യാ​​​ണ്.


സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​ന​​​യ​​​പ​​​ര​​​മാ​​​യ മാ​​​റ്റം എ​​​വി​​​ടെ​​​യും ച​​​ര്‍​ച്ച ചെ​​​യ്ത​​​ല്ല തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യെ​​​ത്ത​​​ന്നെ ഇ​​​രു​​​ട്ടി​​​ല്‍ നി​​​ര്‍​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ന്ത്രി​​​സ​​​ഭ മാ​​​റ്റി​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലാ​​​ണ് വ​​​കു​​​പ്പു​​​ സെ​​​ക്ര​​​ട്ട​​​റി ഒ​​​പ്പു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണ്. ക​​​ള​​​ങ്കി​​​ത​​​മാ​​​യ ധാ​​​ര​​​ണാ​​​പ​​​ത്രം വ​​​ഴി കൈ​​​വ​​​രു​​​ന്ന 1500 കോ​​​ടി രൂ​​​പ​​​യേ ക്കാ​​​ള്‍ വി​​​ല​​​യു​​​ണ്ട് നാം ​​​ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ചു​​​പോ​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ള്‍​ക്ക്. അ​​​തു​​​കൊ​​​ണ്ട് എ​​​ത്ര​​​യും​​​ വേ​​​ഗം ക​​​രാ​​​റി​​​ല്‍​നി​​​ന്ന് പി​​​ന്‍​വാ​​​ങ്ങ​​​ണ​​​മെ​​​ന്നും സാം​​​സ്‌​​​കാ​​​രി​​​ക നേ​​​താ​​​ക്ക​​​ള്‍ കൂ​​​ട്ടാ​​​യി ഒ​​​പ്പു​​​വ​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍, ബി. ​​​രാ​​​ജീ​​​വ​​​ന്‍, സാ​​​റാ ജോ​​​സ​​​ഫ്, ജെ. ​​​ദേ​​​വി​​​ക, എം.​​​എ​​​ന്‍.​ കാ​​​ര​​​ശേ​​​രി, യു.​​​കെ. കു​​​മാ​​​ര​​​ന്‍, ജോ​​​യ് മാ​​​ത്യു, ക​​​ല്‍​പ്പ​​​റ്റ നാ​​​രാ​​​യ​​​ണ​​​ന്‍, ഡോ. ​​​എം.​​​വി. നാ​​​രാ​​​യ​​​ണ​​​ന്‍, ജെ. ​​​പ്ര​​​ഭാ​​​ഷ്, ഹ​​​മീ​​​ദ് ചേ​​​ന്ന​​​മം​​​ഗ​​​ലൂ​​​ര്‍, അ​​​പ്പു​​​ക്കു​​​ട്ട​​​ന്‍ വ​​​ള്ളി​​​ക്കു​​​ന്ന്, അ​​​ജി​​​ത, പ്രി​​​യ​​​ന​​​ന്ദ​​​ന്‍, പി.​​​ടി. കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 76 സാം​​​സ്‌​​​കാ​​​രി​​​ക​​ നാ​​​യ​​​ക​​​രു​​​ടെ പേ​​​രാ​​​ണ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ഷ​യം മു​ന്ന​ണി പ്ര​ശ്ന​മോ ച​ർ​ച്ച ന​ട​ക്കാ​ത്ത​തോ അ​ല്ല, മ​റി​ച്ച് അ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​ശ്ന​മാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളു​മാ​യി സ​ന്ധി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്താ​ൽ അ​ത് ഇ​ട​തു​പ​ക്ഷ​ത്തെ അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ ന​ട്ടെ​ല്ല് നി​വ​ർ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​ഐ. ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​യ​നാ​ട്ടി​ലെ കേ​ന്ദ്ര വി​വേ​ച​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ന​യ​മാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം. അ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

വ​ർ​ഗീ​യ ന​യ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ആ​ണെ​ന്നും സി​പി​എം മ​ധു​ര പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഇ​ക്കാ​ര്യം മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ ​ത​ർ​ക്കം: നാ​ളെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​മു​ന്ന​ണി​യി​ലെ ത​ർ​ക്കം തീ​ർ​ക്കാ​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രും. പി​എം ശ്രീ​യി​ൽ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ഫോ​ർ​മു​ല​ക​ൾ ച​ർ​ച്ച ചെ​യ്യും.

നാ​ളെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ സി​പി​ഐ​യു​ടെ നി​ർ​ണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. സി​പി​എം പി​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ക​ടു​പ്പി​ക്കാ​ൻ ത​ന്നെ​യാ​ണ് സി​പി​ഐ തീ​രു​മാ​നം. ബ​ഹ​റി​നി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

നാ​ളെ ബി​നോ​യ് വി​ശ്വ​ത്തെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ൽ സ​മ​വാ​യ​മി​ല്ലെ​ങ്കി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ധാ​ര​ണ​പ്ര​കാ​രം ക​ടു​പ്പി​ക്കും. മ​ന്ത്രി​മാ​ർ കാ​ബി​ന​റ്റി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും. അ​ടു​ത്ത ഘ​ട്ട​മാ​യി രാ​ജി. ആ ​നി​ല​യി​ലേ​ക്കാ​ണ് പാ​ർ​ട്ടി​യി​ലെ ച​ർ​ച്ച​ക​ൾ.

Kerala

പി​എം ശ്രീ: ​മു​ഖ്യ​മ​ന്ത്രി​യെ ആ​രാ​ണ് ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: പി​എം ശ്രീ ​ന​ട​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ ആ​രാ​ണ് ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത​തെ​ന്ന് അ​റി​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യേ​യും അ​മി​ത്ഷാ​യേ​യും ക​ണ്ട​ത് 10-ാം തീ​യ​തി. പി​എം ശ്രീ ​ഒ​പ്പി​ട്ട​ത് 16-ാം തീ​യ​തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 10ന് ​ഡ​ല്‍​ഹി​യി​ല്‍ എ​ന്ത് സം​ഭ​വി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം.

മു​ഖ്യ​മ​ന്ത്രി​യെ ആ​ര് ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്തു എ​ന്ന കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​രം വേ​ണ്ട​ത്. 22-ാം തീ​യ​തി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ സി​പി​ഐ എ​തി​ര്‍​ത്ത​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും മി​ണ്ടാ​തി​രു​ന്നു. ഒ​പ്പ​മു​ള്ള മ​ന്ത്രി​മാ​രോ​ടു പോ​ലും ക​ള്ള​ത്ത​രം കാ​ണി​ച്ചെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

സ​പി​എം ന​യം കീ​ഴ്മേ​ല്‍ മ​റി​ഞ്ഞ​ത് 10നു ​ശേ​ഷ​മാ​ണ്. എം.​എ. ബേ​ബി പോ​ലും ഇ​ത് അ​റി​ഞ്ഞി​ല്ല. സി​താ​റാം യെ​ച്ചൂ​രി ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ല്‍ ഇ​ങ്ങ​നെ ന​ട​ക്കു​മാ​യി​രു​ന്നോ. എം.​എ. ബേ​ബി വി​ധേ​യ​നാ​ണ്. സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ക്കും എ​ന്നാ​ണ് ബേ​ബി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ സി​പി​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു​ന​യ​മി​ല്ലേ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

Kerala

പി​എം ശ്രീ: ​ഏ​തു നി​മി​ഷം വേ​ണ​മെ​ങ്കി​ലും പി​ൻ​മാ​റാ​മെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ങ്കി​ലും ഏ​തു നി​മി​ഷം വേ​ണ​മെ​ങ്കി​ലും പി​ൻ​മാ​റാ​മെ​ന്നു വി​ദ്യാ​ഭ്യാ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. ര​ണ്ടു ക​ക്ഷി​ക​ളും ത​മ്മി​ൽ ആ​ലോ​ചി​ച്ചോ, കോ​ട​തി​യി​ൽ പോ​യോ പി​ന്മാ​റാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വ​ശി​ക്ഷാ കേ​ര​ളം (എ​സ്എ​സ്കെ) ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു ഉ​ട​ൻ ല​ഭി​ക്കും. ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടാ​ലെ ഫ​ണ്ട് കി​ട്ടു​ക​യു​ള്ളു. കേ​ന്ദ്ര ഫ​ണ്ട് ഉ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. സി​പി​ഐ​യു​ടെ എ​തി​ർ​പ്പു സം​ബ​ന്ധി​ച്ചു നേ​താ​ക്ക​ൾ ത​മ്മി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്ക​ട്ടെ. എം​ഒ​യു​വി​ൽ ഒ​പ്പി​ടു​ന്ന​തി​നു മു​ൻ​പ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല.

47 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണി​ത്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പാ​ര​ന്പ​ര്യം വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ​യാ​ണ് ഫ​ണ്ട് വാ​ങ്ങു​ന്ന​ത്. സം​സ്ഥാ​നം ത​ന്നെ​യാ​ണ് പാ​ഠ​പു​സ്ത​ക​വും സി​ല​ബ​സും ത​യാ​റാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ: ​എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട പ​ട​ർ​ന്നു ക​യ​റു​ന്നു​വെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ല്‍ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി പി. ​പ്ര​സാ​ദ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട പ​ട​ർ​ന്നു ക​യ​റു​ന്നെ​ന്നും അ​ജ​ണ്ട​ക​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. പി ​എം ശ്രീ​യി​ൽ ഒ​പ്പു​വ​യ്ക്ക​ണം എ​ന്നു പ​റ​യു​മ്പോ​ഴും ഇ​താ​ണ് അ​വ​സ്ഥ. അ​തു​കൊ​ണ്ടാ​ണ് ഇ​തൊ​ന്നും വേ​ണ്ട എ​ന്ന് ഞ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ചാ​ൽ ഒ​പ്പു​വ​യ്ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ പി​എം ശ്രീ​യു​ടെ ഷോ ​കേ​സു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം.

ഷോ​കേ​സു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നാ​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​താ​ണ്. ഒ​പ്പു​വ​ച്ചാ​ൽ ഈ ​ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും അ​നു​സ​രി​ച്ചേ മ​തി​യാ​വൂ. അ​ത് നാ​ടി​നെ ദു​രി​ത​ത്തി​ലാ​ക്കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​വി​വ​ൽ​ക്ക​ര​ണം വ​രും.

ഗാ​ന്ധി​യെ വ​ധി​ച്ച​വ​ർ​ക്കു​പോ​ലും പ്രാ​മു​ഖ്യം കി​ട്ടു​ന്നു. ത​ല​മു​റ​ക​ളെ ഗ്ര​സി​ക്കു​ന്ന അ​പ​ക​ട​ത്തെ കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​വി​വ​ൽ​ക്ക​ര​ണം ത​ല​മു​റ​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണ്.

ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​യെ ബാ​ധി​ച്ച അ​ണു​ബാ​ധ​യാ​ണ്. രാ​ജ​വെ​മ്പാ​ല​യും പൊ​ട്ടാ​സ്യം സ​യ​നൈ​ഡും ഒ​ന്നി​ച്ചു ചേ​ർ​ന്ന​താ​ണ് മോ​ദി​യും അ​മി​ത് ഷാ​യും എ​ന്നും പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​​​​​​എം ​ശ്രീ​​​​​​: നി​ല​പാ​ട് വി​ഴു​ങ്ങി ബേ​ബി; സിപിഐ ഉറച്ചുതന്നെ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കേ​​​​​​ന്ദ്ര വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ പ​​​​​​ദ്ധ​​​​​​തി​​​​​​യാ​​​​​​യ പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഒ​​​​​​പ്പി​​​​​​ട്ട വി​​​​​​വാ​​​​​​ദം ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ കെ​​​​​​ട്ടു​​​​​​റ​​​​​​പ്പി​​​​​​നെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​വി​​​​​​ധം കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്നു. ഒ​​​​​​രു കാ​​​​​​ര​​​​​​ണ​​​​​​വ​​​​​​ശാ​​​​​​ലും ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​യെ​​​യും മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യെ​​​​​​യും നോ​​​​​​ക്കു​​​​​​കു​​​​​​ത്തി​​​​​​യാ​​​​​​ക്കി പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ ഒ​​​​​​പ്പി​​​​​​ട്ട ന​​​​​​ട​​​​​​പ​​​​​​ടി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലാ​​​​​​ണു സി​​​​​​പി​​​​​​ഐ.

എ​​​​​​ൻ​​​​​​ഇ​​​​​​പി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നു മ​​​​​​ന്ത്രി​​​​​​ക്കും സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​നും എ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്ന ക​​​​​​ടു​​​​​​ത്ത ഭാ​​​​​​ഷ​​​​​​യി​​​​​​ലാ​​​​​​ണു സി​​​​​​പി​​​​​​ഐ ദേ​​​​​​ശീ​​​​​​യ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഡി. ​​​​​​രാ​​​​​​ജ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​താ​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ന​​​​​​യ​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ഒ​​​​​​ത്തു​​​​​​തീ​​​​​​ർ​​​​​​പ്പി​​​​​​നും സി​​​​​​പി​​​​​​ഐ ഇ​​​​​​ല്ല എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണ് രാ​​​​​​ജ ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.


എ​​ന്നാ​​ൽ സി​​​​​​പി​​​​​​എം ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​എ.​​​​ ബേ​​​​​​ബി ഇ​​​​​​ട​​​​​​തു​​​​​​ന​​​​​​യം പാ​​​​​​ടെ വി​​​​​​ഴു​​​​​​ങ്ങി. എ​​​​​​ൻ​​​​​​ഇ​​​​​​പി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ തെ​​​​​​റ്റി​​​​ല്ലെ​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ബേ​​​​​​ബി​​​​​​യു​​​​​​ടെ ഇ​​​​​​ന്ന​​​​​​ല​​​​​​ത്തെ നി​​​​​​ല​​​​​​പാ​​​​​​ട്.


ഇ​​​​​​ന്ന​​​​​​ലെ മ​​​​​​ന്ത്രി വി.​​​​ ​​ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി സി​​​​​​പി​​​​​​ഐ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ എം​​​​​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബി​​​​​​നോ​​​​​​യ് വി​​​​​​ശ്വ​​​​​​ത്തെ ക​​​​​​ണ്ടു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ബോ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഫ​​​​​​ലം ക​​​​​​ണ്ടി​​​​​​ല്ല. ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യെ​​യും സി​​​​​​പി​​​​​​ഐ മ​​​​​​ന്ത്രി​​​​​​മാ​​​​​​രെ​​​​​​യും ഇ​​​​​​രു​​​​​​ട്ടി​​​​​​ൽ നി​​​​​​ർ​​​​​​ത്തി എ​​​​​​ന്തി​​​​​​നാ​​​​​​ണു പി​​​​​​എം ​ശ്രീ​​​​​​യി​​​​​​ൽ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച​​​​​​തെ​​​​​​ന്ന ബി​​​​​​നോ​​​​​​യ്‌​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്ക് ത​​​​​​ല​​​​​​കു​​​​​​നി​​​​​​ച്ചി​​​​​​രി​​​​​​ക്കാ​​​​​​നേ ക​​​​​​ഴി​​​​​​ഞ്ഞു​​​​​​ള്ളൂ. ബാ​​​​​​ക്കി തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​മെ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്കു​​​​​​ള്ള ബി​​​​​​നോ​​യ്​​​​​​യു​​​​​​ടെ മ​​​​​​റു​​​​​​പ​​​​​​ടി.


സി​​​​​​പി​​​​​​എം സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​വി.​​​​ ഗോ​​​​​​വി​​​​​​ന്ദ​​​​​​ന്‍റെ അ​​​​​​നു​​​​​​മ​​​​​​തി​​​​​​യോ​​​​​​ടെയാണ് മ​​​​​​ന്ത്രി വി.​​​​ ​​ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി എം​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. മ​​​​​​​​ന്ത്രി ജി.​​ആ​​ർ. അ​​​​​​നി​​​​​​ലും എം​​എ​​​​​​ൻ സ്മാ​​​​​​ര​​​​​​ക​​​​​​ത്തി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ച​​​​​​ർ​​​​​​ച്ച​​​​​​യെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ആ​​​​​​രും ഒ​​​​​​ന്നും പു​​​​​​റ​​​​​​ത്തു മി​​​​​​ണ്ടി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും സി​​​​​​പി​​​​​​ഐ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ൽ പി​​​​​​ന്നോ​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന ന​​​​​​യ​​​​​​മാ​​​​​​ണു സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്. എ​​​​​​ന്തോ ആ​​​​​​യി​​​​​​ക്കോ​​​​​​ട്ടേ ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യാ​​​​​​തെ പൊ​​​​​​ടു​​​​​​ന്ന​​​​​​നെ എ​​​​​​ന്തി​​​​​​നാ​​​​​​ണ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​യെ അ​​​​​​യ​​​​​​ച്ച് എം​​​​​​ഒ​​​​​​യു​​​​​​വി​​​​​​ൽ ഒ​​​​​​പ്പി​​​​​​ട്ട​​​​​​ത്. “സ​​​​​​ഖാ​​​​​​വേ ന​​​​​​മ്മ​​​​​​ൾ ത​​​​​​മ്മി​​​​​​ലെ​​​​​​ങ്കി​​​​​​ലും ഒ​​​​​​ന്നു ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലേ ഭം​​​​​​ഗി” ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ബി​​​​​​നോ​​​​​​യ് ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​യോ​​​​​​ടു ചോ​​​​​​ദി​​​​​​ച്ച​​​​​​ത്. ബി​​​​​​നോ​​​​​​യ്​​​​​​യു​​​​​​ടെ ഈ ​​​​​​ചോ​​​​​​ദ്യ​​​​​​ത്തി​​​​​ന് ഒ​​​​​​രു ചി​​​​​​രി മാ​​​​​​ത്ര​​​​​​മേ ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി​​​​​​ക്കു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ. ഇ​​​​​​ത്ര മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു സി​​​​​​പി​​​​​​എം -സി​​​​​​പി​​​​​​ഐ ച​​​​​​ർ​​​​​​ച്ച.


തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ ചേ​​​​​​രു​​​​​​ന്ന സി​​​​​​പി​​​​​​ഐ സം​​​​​​സ്ഥാ​​​​​​ന എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് യോ​​​​​​ഗം ക​​​​​​ടു​​​​​​ത്ത തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ത്തേ​​​​​​ക്കു​​​​​​മെ​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​യാ​​​​​​ണു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മ​​​​​​ന്ത്രി​​​​​​മാ​​​​​​രെ പ​​​​​​ങ്കെ​​​​​​ടു​​​​​​പ്പി​​​​​​ക്കാ​​​​​​തെ​​​​​​യു​​​​​​ള്ള പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​മാ​​​​​​കും സി​​​​​​പി​​​​​​ഐ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക.

 പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നു മന്ത്രി ശി​വ​ൻ​കു​ട്ടി; ഇങ്ങനെയല്ല ചർച്ചവേണ്ടതെന്ന് അ​നി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നു പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ഓ​​​​ഫീ​​​​സാ​​​​യ എം​​​​എ​​​​ൻ സ്മാ​​​​ര​​​​ക​​​​ത്തി​​​​ലെ​​​​ത്തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വ​​​​​​ത്തെ ക​​​​ണ്ട​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​പ്പി​​​​ട്ട​​​​തു​​​​മാ​​​​യ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്. ച​​​​ർ​​​​ച്ച ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി ശി​​​​വ​​​​ൻ​​​​കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, സ്വ​​​​കാ​​​​ര്യ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മ​​​​ല്ല ഇ​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കൊ​​​​പ്പം പ​​​​ങ്കെ​​​​ടു​​​​ത്ത സി​​​​പി​​​​ഐ മ​​​​ന്ത്രി ജി.​​​​ആ​​​​ർ. അ​​​​നി​​​​ൽ പ​​​​റ​​​​ഞ്ഞ​​ത്. ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​ദ്ദേ​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

പൂ​രം ക​ല​ക്ക​ലി​നു പി​ന്നാ​ലെ പി​എം ​ശ്രീ​യി​ലും സി​പി​ഐയെ ഇ​രു​ട്ടി​ൽ നിർത്തിയതാര്?

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രം ഭ​​​​രി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ഏ​​​​ത് സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് പ​​​​ര​​​​മര​​​​ഹ​​​​സ്യ​​​​മാ​​​​ണ്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഒ​​​​രു വി​​​​വ​​​​ര​​​​വും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കോ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കോ ന​​​​ൽ​​​​കാ​​​​റി​​​​ല്ല. ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ലം മു​​​​ത​​​​ൽ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ സി​​​​പി​​​​ഐ​​​​ക്കും ഇ​​​​തേ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.


കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ർ​​​​എ​​​​സ്എ​​​​സ്- സി​​​​പി​​​​എം ര​​​​ഹ​​​​സ്യ ബ​​​​ന്ധ​​​​മെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ർ​​​​ന്ന തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടും സി​​​​പി​​​​ഐ നി​​​​ര​​​​ന്ത​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ വ​​​​ച്ചി​​​​ട്ടി​​​​ല്ല.
ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​നു പ​​​​ല ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ല​​​​ഭി​​​​ച്ചി​​​​ട്ടും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​രാ​​​​തെ സി​​​​പി​​​​ഐ​​​​യെ ഇ​​​​പ്പോ​​​​ഴും ഇ​​​​രു​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്.


പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സം​​​​സ്ഥാ​​​​നം ഒ​​​​പ്പി​​​​ട​​​​രു​​​​തെ​​​​ന്ന് സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് ഒ​​​​ക്‌ടോബ​​​​ർ 22നു ​​​​ന​​​​ട​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്.


സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും ഒ​​​​ന്നും മി​​​​ണ്ടാ​​​​തി​​​​രു​​​​ന്നു. അ​​​​തി​​​​ന് ഒ​​​​രാ​​​​ഴ്ച മു​​​​ൻ​​​​പ് പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി കേ​​​​ര​​​​ളം ഒ​​​​പ്പി​​​​ട്ട കാ​​​​ര്യം അ​​പ്പോ​​ഴും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യും അ​​​​റി​​​​യി​​​​ച്ചി​​​​ല്ല. പി​​​​ന്നീ​​​​ട് പു​​​​റ​​​​ത്തുവ​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടാ​​​​ണ് ക​​​​ഴി​​​​ഞ്ഞ 16ന് ​​​​പി​​​​എം​​​​ ശ്രീ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​വും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും ഒ​​​​പ്പു​​​​വ​​​​ച്ചെ​​​​ന്ന വി​​​​വ​​​​രം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​പ്പം സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​രും അ​​​​റി​​​​യു​​​​ന്ന​​​​ത്. മ​​​​റ്റു സി​​​​പി​​​​എം മ​​​​ന്ത്രി​​​​മാ​​​​രോ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി മ​​​​ന്ത്രി​​​​മാ​​​​രോ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.


മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി​​​​യെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രെ​​​​യും ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി ര​​​​ഹ​​​​സ്യ​​​​മാ​​​​യി പി​​​​എം ​​ശ്രീ​​​​യി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. ഇ​​​​തി​​​​ലെ ഡീ​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം സി​​​​പി​​​​ഐ​​​​യും ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത്.


സി​​​​പി​​​​ഐ നേ​​​​താ​​​​വും ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ വി.​​​​എ​​​​സ്. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ തൃ​​​​ശൂ​​​​ർ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് തൃ​​​​ശൂ​​​​ർ പൂ​​​​രം അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

തൃ​​​​ശൂ​​​​ർ പൂ​​​​രം അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ജി​​​​ല്ല​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ പൂ​​​​ര​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യ എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ട് മ​​​​ന്ത്രി​​​​യു​​​​ടെ ഫോ​​​​ണ്‍പോ​​​​ലും എ​​​​ഡി​​​​ജി​​​​പി എ​​​​ടു​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി. എ​​​​ന്നി​​​​ട്ടും എ​​​​ഡി​​​​ജി​​​​പി അ​​​​ജി​​​​ത്തി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​നം സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​നി​​​​ന്നു​​​​ണ്ടാ​​​​യി. ഒ​​​​ടു​​​​വി​​​​ൽ ക​​​​ടു​​​​ത്ത സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് എ​​​​ഡി​​​​ജി​​​​പി​​​​യെ സ്ഥ​​​​ലം​​​​മാ​​​​റ്റി​​​​യ​​​​ത്.
തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്കാ​​​​ൻ ഉ​​​​ന്ന​​​​ത​​​​ത​​​​ല ഗൂ​​​​ഢാലോ​​​​ച​​​​ന ന​​​​ട​​​​ന്ന​​​​താ​​​​യി സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ൾ പ​​രാ​​തി​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
ഗൂ​​​​ഢാലോ​​​​ച​​​​ന​​​​യി​​​​ൽ അ​​​​ട​​​​ക്കം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് വെ​​​​ളി​​​​ച്ചം ക​​​​ണ്ടി​​​​ട്ടി​​​​ല്ല. സി​​​​പി​​​​എം- ആ​​​​ർ​​​​എ​​​​സ്എ​​​​സ് ഗൂ​​​​ഢാലോ​​​​ച​​​​ന​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​ണ് തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്ക​​​​ലെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന സി​​​​പി​​​​ഐ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം ഇ​​​​നി​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Kerala

ബി​നോ​യ് വി​ശ്വം ഇ​ന്ന് കോ​ഴി​ക്കോ​ട്ട്

കോ​​​​​ഴി​​​​​ക്കോ​​​​​ട്: പി​​​​​എം ശ്രീ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് ഒ​​​​​പ്പി​​​​​ട്ട​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ സി​​​​​പി​​​​​ഐ​​​​​യും സി​​​​​പി​​​​​എ​​​​​മ്മും ത​​​​​മ്മി​​​​​ലു​​​​​ള്ള ത​​​​​ര്‍​ക്കം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ല്‍ സി​​​​​പി​​​​​ഐ നേ​​​​​താ​​​​​ക്ക​​​​​ള്‍ ഇ​​​​​ന്ന് കോ​​​​​ഴി​​​​​ക്കോ​​​​​ട്ട്.


ദേ​​​​​ശീ​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​മ​​​​​ര്‍​ജി​​​​​ത്ത് കൗ​​​​​ര്‍, സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​നോ​​​​​യ് വി​​​​​ശ്വം, കേ​​​​​ന്ദ്ര സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അം​​​​​ഗം പി.​​ ​​​സ​​​​​ന്തോ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍ എം​​​​​പി തു​​​​​ട​​​​​ങ്ങി​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​ണ് സി​​​​​പി​​​​​ഐ​​​​​യു​​​​​ടെ നൂ​​​​​റാം വാ​​​​​ര്‍​ഷി​​​​​കാ​​​​​ഘോ​​​​​ഷ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ക്കാ​​​​​ന്‍ ഇ​​​​​ന്ന് കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ​​​ത്തു​​​​​ന്ന​​​​​ത്.


ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലും മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​ലും ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​തെ വി. ​​​​​ശി​​​​​വ​​​​​ന്‍​കു​​​​​ട്ടി നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​കു​​​​​ന്ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് പി​​​​​എം ശ്രീ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ സി​​​​​പി​​​​​ഐ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ണ്. സി​​​​​പി​​​​​ഐ​​​​​യെ അ​​​​​നു​​​​​ന​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ന്ന​​​​​ലെ സി​​​​​പി​​​​​ഐ​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി ഓ​​​​​ഫീ​​​​​സാ​​​​​യ എം​​​​​എ​​​​​ന്‍ സ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ലെ​​​​​ത്തി ബി​​​​​നോ​​​​​യ് വി​​​​​ശ്വ​​​​​വു​​​​​മാ​​​​​യി മ​​​​​ന്ത്രി വി.​​​​​ശി​​​​​വ​​​​​ന്‍​കു​​​​​ട്ടി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ബി​​​​​നോ​​​​​യ് വി​​​​​ശ്വം അ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.


നൂ​​​​​റാം വാ​​​​​ര്‍​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യി ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍​ക്ക് ഇ​​​​​ന്ന് സ​​​​​മാ​​​​​പ​​​​​ന​​​​​മാ​​​​​കും. ഇ​​​​​തെ​​​​​ന്തു സ​​​​​ര്‍​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം വി​​​​​മ​​​​​ര്‍​ശി​​​​​ച്ച ബി​​​​​നോ​​​​​യ് വി​​​​​ശ്വം പാ​​​​​ര്‍​ട്ടി നി​​​​​ല​​​​​പാ​​​​​ടി​​​​​ല്‍ ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ല്‍​ക്കു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ല​​​​​യി​​​​​ല്‍ മു​​​​​ണ്ടി​​​​​ട്ടാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍ പോ​​​​​യി ക​​​​​രാ​​​​​ര്‍ ഒ​​​​​പ്പി​​​​​ട്ട​​​​​തെ​​​​​ന്ന് പി. ​​​​​സ​​​​​ന്തോ​​​​​ഷ് കു​​​​​മാ​​​​​റും വി​​​​​മ​​​​​ര്‍​ശി​​​​​ച്ചി​​​​​രു​​​​​ന്നു.


ഭാ​​​​​വി പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​ന്‍ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ സി​​​​​പി​​​​​ഐ സം​​​​​സ്ഥാ​​​​​ന എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് യോ​​​​​ഗം വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ര്‍​ത്തി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​ന് ന​​​​​ട​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി ക​​​​​ഴി​​​​​ഞ്ഞാ​​​​​ല്‍ നേ​​​​​താ​​​​​ക്ക​​​​​ള്‍ നേ​​​​​രേ ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും പോ​​​​​കു​​​​​ക. സം​​​​​സ്ഥാ​​​​​ന അ​​​​​സി. സെ​​​​​ക്ര​​​​​ട്ട​​​​​റി സ​​​​​ത്യ​​​​​ന്‍ മൊ​​​​​കേ​​​​​രി, പി.​​​​​പി. സു​​​​​നീ​​​​​ര്‍ എം​​​​​പി, മ​​​​​ന്ത്രി കെ. ​​​​​രാ​​​​​ജ​​​​​ന്‍, അ​​​​​ഡ്വ. പി.​​​ ​​വ​​​​​സ​​​​​ന്തം തു​​​​​ട​​​​​ങ്ങി​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​​​ന്ന​​​​​ത്തെ ശ​​​​​താ​​​​​ബ്ദി സം​​​​​ഗ​​​​​മ​​​​​ത്തി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​രി​നെ വെ​ള്ള​പൂ​ശി എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ർ​ഗീ​യ​വ​ത്ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ചേ​ർ​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഇ​ന്ന് ബേ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​യി​രു​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

വി​ഷ‍​യ​ത്തി​ൽ സി​പി​ഐ ഉ​യ​ർ​ത്തു​ന്ന എ​തി​ർ​പ്പ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ സം​സാ​രി​ച്ച് യോ​ജി​പ്പി​ലെ​ത്തു​മെ​ന്ന് ബേ​ബി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മൂ​ന്ന് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം, വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം, ക​ച്ച​വ​ട​വ​ത്ക​ര​ണം എ​ന്നി​വ​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് തെ​രു​വ് യു​ദ്ധം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​പി​ഐ​യു‌​ടെ യു​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫും ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ന്നോ​ട്ട് പോ​യാ​ല്‍ തെ​രു​വി​ല്‍ മ​ന്ത്രി​യെ നേ​രി​ടു​മെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൊ​ടി​യു​ടെ നി​റം നോ​ക്കി സ​മ​രം ചെ​യ്യു​ന്ന​വ​ര​ല്ല ഞ​ങ്ങ​ള്‍. കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യും. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നോ​ക്കേ​ണ്ട. പി​എം ശ്രീ ​എ​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ അ​നു​വ​ദി​ക്കി​ല്ല.

പ​ദ്ധ​തി​യി​ൽ നി​ന്നും പി​ൻ​മാ​റു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും മ​ര്യാ​ദ​ക്കു സ​മ​രം ചെ​യ്യാ​ൻ വ​ന്ന​വ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​ലെ ആ​ർ​എ​സ്എ​സു​കാ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പി​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം​എ​ന്‍ സ്മാ​ര​ക​ത്തി​ലെ​ത്തി നേ​താ​ക്ക​ളെ ക​ണ്ടു.
 

 

 

Kerala

പി​എം ശ്രീ​യി​ൽ അ​നു​ന​യ​നീ​ക്ക​വു​മാ​യി സി​പി​എം; ശി​വ​ൻ​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​ത്ത്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സി​പി​എം. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​ത്തെ​ത്തി ബി​നോ​യ് വി​ശ്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

ഘ​ട​ക​ക്ഷി​ക​ളെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​യി​രു​ന്നു സി​പി​ഐ​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. 40 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പെ​ത്തും. ആ​റ് മാ​സം ക​ഴി​ഞ്ഞാ​ൽ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും. ഇ​തോ​ടെ​യാ​ണ് സി​പി​എം അ​നു​ന​യ​നീ​ക്ക​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നാ​യി സി​പി​എം സ​ർ​വ ശ​ക്തി​യി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ല​പാ​ട് വേ​ണ​മെ​ന്ന് സി​പി​ഐ യോ​ഗ​ത്തി​ൽ ച​ർ​ച്ച ഉ​യ​രു​ന്ന​ത്. സി​പി​എ​മ്മി​നെ ന​ന്ദി​ഗ്രാം ഓ​ർ​മ്മി​പ്പി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് നി​ർ​ണ​യ​ക കൂ​ടി​ക്കാ​ഴ്ച.

Kerala

രാ​ഷ്ട്രീ​യ​വും കു​ത്തി​തി​രി​പ്പും ഇ​ല്ലാ​ത്ത പാ​വം കു​ഞ്ഞു​ങ്ങ​ളാ​ണ് പി​എം ശ്രീ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഒ​രു പ​ദ്ധ​തി വ​ന്നു​വെ​ന്നും അ​തി​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വൈ​കി​യാ​ണെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ചേ​ര്‍​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ആ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്ന​താ​ണ് നോ​ക്കേ​ണ്ട​ത്. രാ​ഷ്ട്രീ​യ​വും കു​ത്തി​തി​രി​പ്പും ഇ​ല്ലാ​ത്ത പാ​വം കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. അ​വ​ര്‍​ക്ക് ഇ​തി​ലൂ​ടെ ഗു​ണം ഉ​ണ്ടാ​കും.

50 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച സ്കൂ​ളു​ക​ളു​ടെ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണോ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ള്‍ വ​ള​രേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ക്ക​ണം. സി​പി​ഐ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. സി​പി​എ​മ്മി​നും അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ൽ ഇ​ത് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്. അ​തി​ൽ ക​ള​ങ്കം വ​രു​ത്ത​രു​ത്. എ​ല്ലാം ന​ന്നാ​യി വ​ര​ട്ടെ​യെ​ന്നും അ​ന്ത​രീ​ക്ഷം ന​ന്നാ​വ​ട്ടെ​യെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​ന​സ​ന​ത്തി​ന് പു​തി​യ ഒ​രു അ​ധ്യാ​യം തു​റ​ന്നു​വ​ര​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ: ​കേ​ര​ള​ത്തെ മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​ക്കി​യാ​ണ് ഈ ​ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​ക്കി​യാ​ണ് പി​എം ശ്രീ ​ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​മി​ത് ഷാ​യെ​യും ക​ണ്ട​തി​നു​ശേ​ഷം 16-ാം തീ​യ​തി ത​ന്നെ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള എ​ന്ത് നി​ർ​ബ​ന്ധ​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പു​റ​ത്തു​പ​റ​യ​ണം. എ​ന്ത് സ​മ്മ​ർ​ദ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യം മു​ന്ന​ണി​യി​ലും മ​ന്ത്രി​സ​ഭ​യി​ലും ച​ർ​ച്ച ചെ​യ്തി​ല്ല. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ എം.​എ. ബേ​ബി പോ​ലും അ​റി​യാ​തെ​യാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ഇ​തി​ന്‍റെ പി​ന്നി​ല്ലു​ള്ള ദു​രു​ഹ​ത​ പു​റ​ത്തു​വ​രെ​ണ്ട​തു​ണ്ട്.

ക​രാ​റി​ൽ ഒ​പ്പി​ടാ​ൻ കാ​ര​ണം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ധ​ന​കാ​ര്യ​മ​ന്ത്രി​യും പ​റ​യു​ന്ന​ത് ഒ​രു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നാ​ണ്. കി​ഫ്ബി മു​ഖേ​ന മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ എ​ത്തി​ച്ചു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പി​ന്നെ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ കീ​ഴ​ട​ങ്ങി​യി​ട്ടു​ള്ള ഈ ​പ​ണം. ഇ​വ​ർ ത​ന്നെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി​ട്ടാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യി മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. ആ ​മു​ഖ്യ​മ​ന്ത്രി​യു​ടെ മീ​തെ സ​മ്മ​ർ​ദം ചെ​ല​ത്തു​ന്ന​ത് സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

പി​എം ശ്രീ ​വി​വാ​ദം: മാ​വൂ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച് എം​എ​സ്എ​ഫ്

കോ​ഴി​ക്കോ​ട്: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പു​വ​ച്ച​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ഘ്പ​രി​വാ​റി​ന് ഇ​ട​തു സ​ര്‍​ക്കാ​ര്‍ തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി മാ​വൂ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. സ​മ​ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഷൂ ​തു​ട​യ്ക്കു​ന്ന കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​ഹി​ബ് മു​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ന്‍​സാ​ര്‍ പെ​രു​വ​യ​ല്‍, സി.​എം.​മു​ഹാ​ദ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഫ്‌​ലു പ​ട്ടോ​ത്ത്, സി.​വി.​ജു​നൈ​ദ്, വ​ജാ​ഹ​ത് സ​നീ​ന്‍, യാ​സീ​ന്‍ കൂ​ളി​മാ​ട്, എം.​പി. സാ​ജി​ദ് റ​ഹ്‌​മാ​ന്‍, ഇ​ര്‍​ഫാ​ന്‍ പ​ള്ളി​ത്താ​ഴം, അ​ഫ്നാ​ന്‍ ന​ന്മ​ണ്ട, പി.​കെ.​അ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kerala

പി​എം ശ്രീ: ഉ​രു​ണ്ടു​ക​ളി​ച്ച് സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം​​​ശ്രീ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നെ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ സി​​​പി​​​എം-​​​സി​​​പി​​​ഐ ത​​​ർ​​​ക്കം കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. ഇ​​​ട​​​തു​​​ന​​​യം മാ​​​ത്രം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​യ​​​ല്ല സ​​​ർ​​​ക്കാ​​​രെ​​​ന്നും പി​​​എം​​​ശ്രീ​​​യി​​​ൽ സി​​​പി​​​ഐ​​ക്കു​​​ള്ള ആ​​​ശ​​​ങ്ക സി​​​പി​​​എ​​​മ്മി​​​നും ഉ​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​വു​​​മെ​​​ത്തി. സ​​​ർ​​​ക്കാ​​​ർ തി​​​രു​​​ത്തി​​​യേ ​മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും ഇ​​​ല്ലെ​​​ങ്കി​​​ൽ 27നു ​​​ചേ​​​രു​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​നു ശേ​​​ഷം കാ​​​ണാ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി.

എ​​​ന്നാ​​​ൽ എ​​​ൻ​​​ഇ​​​പി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ല്ലെ​​​ന്ന മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്ത ബി​​​നോ​​​യ് പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​യി​​​ലും പ​​​തി​​​വു​​​പോ​​​ലെ സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണു ജ​​​നി​​​പ്പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേയും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യും ഉ​​​ണ്ടാ​​​യ​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രെയും നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട ന​​​ട​​​പ​​​ടി​​​യെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വേ​​​ണ​​​മെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​ങ്ങ​​​ൾ ബി​​​നോ​​​യ് വി​​​ശ്വ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ വി​​​കാ​​​രം പൂ​​​ർ​​​ണ​​​മാ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നു​​​വെ​​​ന്നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞു ക​​​ത്ത​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ബി​​​നോ​​​യ് പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും സി​​​പി​​​ഐ​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധം വ്യ​​​ക്ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ക​​​ത്തു​​​ന​​​ൽ​​​കാ​​​നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച ര​​​ണ്ടു​​​ത​​​വ​​​ണ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം മാ​​​റ്റി​​​വ​​​ച്ച​​​താ​​​ണ്. ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള എ​​​ൻ​​​ഇ​​​പി പ​​​രി​​​പാ​​​ടി ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ല്ലെ​​​ന്നു മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും ആ​​​വ​​​ർ​​​ത്തി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തു​​​മാ​​​ണ്. എ​​​ന്നാ​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ ഒ​​​രു കാ​​​ര്യം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ പൊ​​​ടു​​​ന്ന​​​നെ പ​​​റ​​​ഞ്ഞ​​​യ​​​ച്ചു നി​​ർ​​വ​​ഹി​​ച്ച​​തി​​​ലെ നി​​​ഗൂ​​​ഢ​​​ത​​​യെ​​​യാ​​​ണു സി​​​പി​​​ഐ സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. എ​​​ന്തു രാ​​​ഷ്‌​​ട്രീ​​​യ നീ​​​ക്കു​​​പോ​​​ക്കാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന സം​​​ശ​​​യ​​​വും സി​​​പി​​​ഐ​​​യ്ക്കു​​​ണ്ട്. പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പി​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വും സി​​​പി​​​ഐ​​​ക്കു​​​ണ്ട്. പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​ഐ​​​യി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ല്ലാ നേ​​​താ​​​ക്ക​​​ളും. പ​​​ക്ഷേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​ര​​​ഭി​​​പ്രാ​​​യ​​​വും ബി​​​നോ​​​യ് വി​​​ശ്വം ഇ​​​തു​​​വ​​​രെ​​​യും പ​​​ങ്കു​​​വ​​​ച്ചി​​​ട്ടി​​​ല്ല. ബാ​​​ക്കി കാ​​​ര്യ​​​ങ്ങ​​​ൾ 27ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ചേ​​​രു​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണു പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളോ​​​ട് ബി​​​നോ​​​യ് പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ദേ​​​ശ​​​സ​​​ന്ദ​​​ർ​​​ശ​​​ന ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തു​​മ്പോ​​​ൾ വി​​​ഷ​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും കൈ​​​ക്കൊ​​​ള്ളാ​​​നാ​​​ണു സി​​​പി​​​എം തീ​​​രു​​​മാ​​​ന​​​വും.

Kerala

പി​എം ശ്രീ: ​ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു

ക​​​ണ്ണൂ​​​ര്‍ : പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ണ്ണൂ​​​രി​​​ല്‍ എ​​​ഐ​​​വൈ എ​​​ഫ്   വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ചു. പ​​ഴ​​യ ബ​​സ്‌​​സ്റ്റാ​​ൻ​​ഡ് പ​​രി​​സ​​ര​​ത്ത് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യി​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​ളാ​​യി​​രു​​ന്നു പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​യ​​ർ​​ത്തി​​യ​​ത്. ​     

കേ​​​ന്ദ്രം വാ​​​ഴും ബി​​ജെ​​പി​​​യു​​​ടെ  വ​​​ര്‍​ഗീയ അ​​​ജ​​​ണ്ട​​​യ്ക്ക് സി​​പി​​എം കു​​ട്ടു നി​​ൽ​​ക്കു​​ന്നു, നാ​​ലു വെ​​ള്ളി​​ക്കാ​​ശി​​നു വേ​​ണ്ടി ആ​​ദ​​ർ​​ശ​​ങ്ങ​​ളെ ശി​​വ​​ൻ​​കു​​ട്ടി ഒ​​റ്റി​​ക്കൊ​​ടു​​ത്തു എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളും ഉ​​യ​​ർ​​ന്നു. പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​വി. സാ​​ഗ​​ർ സി​​പി​​എ​​മ്മി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​തി​​നൊ​​പ്പം പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളെ​​യും വി​​മ​​ർ​​ശി​​ച്ചു.      

സി​​പി​​എ​​മ്മി​​ന്‍റെ കീ​​ഴി​​ൽ നി​​ൽ​​ക്കേ​​ണ്ട ആ​​വ​​ശ്യം സി​​പി​​ഐ​​ക്കി​​ല്ലെ​​ന്നും പാ​​ർ​​ട്ടി​​യു​​ടെ ആ​​ത്മാ​​ഭി​​മാ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത് ആ​​രാ​​യാ​​ലും പ്ര​​വ​​ർ​​ത്ത​​ക​​ർ നോ​​ക്കി നി​​ൽ​​ക്കി​​ല്ലെ​​ന്നും സാ​​ഗ​​ർ പ​​റ​​ഞ്ഞു. സി​​പി​​ഐ മ​​ന്ത്രി​​മാ​​രെ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നി​​ന്നും പി​​ൻ​​വ​​ലി​​ക്കാ​​ൻ നേ​​തൃ​​ത്വം ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ണ​​ത്തി​​നു വേ​​ണ്ടി സി​​പി​​എം കേ​​ര​​ള​​ത്തെ ആ​​ർ​​എ​​സ്എ​​സി​​ന് അ​​ടി​​യ​​റി വ​​ച്ചു​​വെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.        

കോ​​ലം ക​​ത്തി​​ക്ക​​ൽ പ​​രി​​പാ​​ടി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ര​​ജീ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​ച​​ന്ദ്ര​​കാ​​ന്ത്, സി. ​​ജ​​സ്വ​​ന്ത്, കെ.​​വി.​​പ്ര​​ശോ​​ഭ്, പ്ര​​ണോ​​യ് വി​​ജ​​യ​​ൻ എ​​ന്നി​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​ന്ന് ക​​ണ്ണൂ​​ർ ന​​ഗ​​ര​​ത്തി​​ൽ എ​​ഐ​​വൈ​​എ​​ഫ് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തും. രാ​​വി​​ലെ 11ന്  ​​സ്റ്റേ​​ഡി​​യം കോ​​ർ​​ണ​​റി​​ൽ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന പ്ര​​ക​​ട​​നം കാ​​ൽ​​ടെ​​ക്സ് ജം​​ഗ്ഷ​​നി​​ൽ സ​​മാ​​പി​​ക്കും.

Kerala

പി​എം ശ്രീ: ​സി​പി​ഐ​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നം ആ​രോ​ടും ച​ര്‍​ച്ച ചെ​യ്യാ​തെ​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​ന്‍റെ ശൈ​ലി ഇ​ത​ല്ല. ഇ​താ​ക​രു​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ശൈ​ലി​യെ​ന്നും മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് എ​ല്‍​ഡി​എ​ഫി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​ണ്.

സി​പി​ഐ​യെ ഇ​രു​ട്ടി​ൽ നി​ര്‍​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ഴി​യ​ല്ല, തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി.

ഗൗ​ര​വ​മാ​യ വി​ഷ​യ​ത്തി​ൽ എം​ഒ​യു ഒ​പ്പി​ടു​മ്പോ​ൾ ഘ​ട​ക പാ​ർ​ട്ടി​ക​ളെ അ​റി​യി​ക്കാ​ത്ത​തി​ലെ രാ​ഷ്ട്രീ​യ യു​ക്തി മ​ന​സി​ലാ​കു​ന്നി​ല്ല. മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​വി​ല്ലാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭ​യി​ൽ വ​ന്നു, ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന് മാ​റ്റി വ​ച്ച വി​ഷ​യം ആ​ണി​ത്. പി​ന്നീ​ട് ഒ​രി​ക്ക​ലും എ​ൽ​ഡി​എ​ഫി​ൽ ച​ർ​ച്ച​ക്ക് വ​ന്നി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

ഒ​പ്പി​ട്ട​ത് വാ​ർ​ത്ത ക​ണ്ട​പ്പോ​ള്‍ അ​ന്വേ​ഷി​ച്ചു, വാ​ർ​ത്ത ശ​രി​യാ​ണെ​ന്ന് മ​ന​സി​ലാ​യി. കേ​ൾ​ക്കു​ന്ന വാ​ർ​ത്ത ശ​രി​യെ​ങ്കി​ൽ മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​നം എ​ന്ന് ഇ​ന്ന​ലെ പ​റ​ഞ്ഞു. മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​നം ത​ന്നെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്നു​വെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പി​എം ശ്രീ ​ന​ട​പ്പി​ലാ​ക്കി​ല്ല; ഫ​ണ്ട് ബി​ജെ​പി​യു​ടെ ഔ​ദാ​ര്യം അ​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

 മ​ല​പ്പു​റം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ഒ​പ്പു​വ​ച്ച​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഇ​തെ​ന്നും ആ ​സി​സ്റ്റ​ത്തി​ലേ​ക്ക് മാ​റി​യ​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പി​എം ശ്രീ ​ന​ട​പ്പി​ലാ​ക്കി​ല്ല. ഫ​ണ്ടി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു​ള്ള ഒ​പ്പി​ട​ൽ വി​ശ്വ​സ​നീ​യ​മ​ല്ല. ച​രി​ത്രം തി​രു​ത്താ​നു​ള്ള ലോം​ഗ് ടൈം ​അ​ജ​ണ്ട​യു​മാ​യി​ട്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഗാ​ന്ധി വ​ധം ത​മ​സ്‌​ക​രി​ക്കു​ന്ന​ത​ട​ക്കം അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​ത്ത​രം വീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​താ​ണ് എ​ൻ​ഇ​പി. അ​തു​കൊ​ണ്ടാ​ണ് ത​മി​ഴ്‌​നാ​ടും മ​തേ​ത​ര സ​ർ​ക്കാ​രു​ക​ളും പ​ദ്ധ​തി​യെ എ​തി​ർ​ത്ത​ത്. മ​റ്റു മ​തേ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നെ എ​തി​ർ​ക്കു​ന്നു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പി​റ​കി​ൽ എ​ന്ന് അ​റി​യി​ല്ല. എ​ൽ​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് പോ​ലും അ​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സി​പി​ഐ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു പ​റ​യ​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം ബാ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രും പ​ദ്ധ​തി​യി​ൽ നേ​രെ പോ​യി ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും ഫ​ണ്ട് ബി​ജെ​പി​യു​ടെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​പി​ഐ​യെ സ്വാ​ഗ​തം ചെ​യ്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ക​ടു​ത്ത എ​തി​ർ​പ്പ് എ​ൽ​ഡി​എ​ഫി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ പ്ര​തി​ക​ര​ണം.

സി​പി​എ​മ്മി​ന്‍റെ വ​ല്യേ​ട്ട​ന്‍ മ​നോ​ഭാ​വ​ത്തി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന് ഇ​ര​യാ​യി എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​ണൊ​യെ​ന്ന് സി​പി​ഐ ചി​ന്തി​ക്ക​ണം. യു​ഡി​എ​ഫി​ലേ​ക്ക് വ​ന്നാ​ല്‍ അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ യു​ഡി​എ​ഫി​ലേ​ക്ക് വ​ര​ണ​മെ​ന്നും സി​പി​എ​മ്മി​ന്‍റെ അ​പ​മാ​നം സ​ഹി​ച്ച് എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ​യി​ല്‍ നി​ന്നും പ​ല​രും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​പി​ഐ പോ​ലും അ​റി​ഞ്ഞി​ല്ല, സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി പി​എം ശ്രീ ​മാ​റി: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ പോ​ലും അ​റി​യാ​തെ​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഒ​പ്പു​വ​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മോ​ദി​യെ മു​ഖ്യ​മ​ന്ത്രി ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​പ്പു​വ​ച്ച​ത്. സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി​രി​ക്കു​ക​യാ​ണ് പി​എം ശ്രീ​യെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന്‍റേ​ത് ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണ്. നി​ബ​ന്ധ​ന​ക​ളി​ൽ എ​തി​ർ​പ്പ് അ​റി​യി​ക്കാ​തെ​യാ​ണ് ഒ​പ്പ് വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പോ​ലും നോ​ക്കി​യി​ല്ല. സി​പി​ഐ​യേ​ക്കാ​ൾ വ​ലു​താ​ണ് സി​പി​എ​മ്മി​ന് ബി​ജെ​പി എ​ന്ന് തെ​ളി​യി​ച്ചു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യും; വി​മ​ർ​ശി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ്.

സി​പി​എം വി​ഷ​ലി​പ്ത​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക്കാ​ണ് വ​ഴി​മ​രു​ന്ന് ഇ​ടാ​ൻ പോ​കു​ന്ന​തെ​ന്നും പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യു​മെ​ന്ന് സി​ദ്ദി​ഖ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സി​പി​എം നി​ല​പാ​ട് ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തും. മു​ന്ന​ണി​യി​ൽ സി​പി​ഐ​ക്കും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കും പു​ല്ലു​വി​ല​യാ​ണെ​ന്നും സി​പി​ഐ വി​മ​ർ​ശ​ന​ത്തെ ത​ള്ളി​യ​തി​നെ കു​റി​ച്ച് സി​ദ്ദി​ഖ് പ​രി​ഹ​സി​ച്ചു.

എ​ല്ലാം ഒ​രാ​ൾ തീ​രു​മാ​നി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ലെ​ന്നും സി​ദ്ധി​ഖ് വ്യ​ക്ത​മാ​ക്കി.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി സി​പി​ഐ. മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യോ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്ത് മാ​റ്റി​വെ​ച്ച​താ​ണ് പി​എം ശ്രീ. ​രാ​വി​ലെ ബി​നോ​യ് വി​ശ്വം പാ​ർ​ട്ടി മ​ന്ത്രി​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ർ​ച്ച​യി​ലാ​ണ് കാ​ബി​ന​റ്റി​ൽ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

ഫ​ണ്ട് വാ​ങ്ങി​യാ​ലും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കി​ല്ലെ​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദം ബി​നോ​യ് വി​ശ്വം ത​ള്ളി. സി​പി​എ​മ്മും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പ​ല​ത​രം വി​ശ​ദീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴും പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Up